സംസ്ഥാനത്ത് പിജി ഡോക്ടേഴ്സും ഹൗസ് സര്‍ജന്മാരും ഈ മാസം എട്ടിന് പണിമുടക്കും

സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് ഈ മാസം എട്ടിന് പണിമുടക്കും. അത്യാഹിത വിഭാഗം അടക്കമുള്ള ഡ്യൂട്ടികൾ ബഹിഷ്കരിച്ച് ആയിരിക്കും പണിമുടക്ക്. സ്റ്റൈപ്പൻറ് വർധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 30ന് സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് സൂചന പണിമുടക്ക് നടത്തിയിരുന്നു.
അധികൃതർ തുടർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഡെന്റൽ-മെഡിക്കൽ പിജി ഡോക്ടേഴ്സും, ഹൗസ് സർജൻസും പണിമുടക്കിൻ്റെ ഭാഗമാകും. പണിമുടക്ക് സംബന്ധിച്ച കേരള മെഡിക്കൽ പോസ്റ്റ് ഗ്രാറ്റുവേറ്റ് അസോസിയേഷൻ്റെ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.
Story Highlights: PG doctors and house surgeons will go on strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here