‘വിവാഹം കഴിക്കൂ, കുട്ടികളെ ജനിപ്പിക്കൂ’; പ്രായമായ ജനസംഖ്യയെ മറികടക്കാൻ ചൈനയിൽ പുതിയ ‘ഫാമിലി പ്ലാൻ’

വർഷങ്ങളായി നിലനിന്നിരുന്ന ഒരു കുട്ടി മാത്രമെന്ന കർശന നിലപാട് ചൈന ഒഴിവാക്കിയിരുന്നെങ്കിലും. ജനസംഖ്യയിൽ ഇതിന് കാര്യമായ മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഒരു പുതിയ കുടുംബ ജീവിത സംസ്കാരം ഉയർത്തിക്കൊണ്ടരുവരാൻ ഇപ്പോൾ ജനങ്ങളോട് ആവശ്യപ്പെടുകയാണ് ചൈന. ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കൂടിയതോടെയാണ് ചൈന പുതിയ കുടുംബ രീതി ഏർപ്പെടുത്തുന്നത്. പുതിയ രീതിയിലുള്ള വിവാഹങ്ങളും കുട്ടികളെ പ്രസവിക്കുന്ന സംസ്കാരത്തിലേക്കും കടക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടു.
പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാടുകളെ പാർട്ടി ഉദ്യോഗസ്ഥർ സ്വാധീനിക്കണമെന്നും ഷി ജിൻപിംഗ് പറയുന്നു. ചൈനയിലെ കമ്മ്യൂണിറ്റി പാർട്ടി അഞ്ച് വർഷത്തിലൊരിക്കൽ നടത്തുന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചൈനയുടെ പരമ്പരാഗത സദ്ഗുണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള സ്ത്രീകളുടെ പങ്ക് അവരെ അറിയിക്കുന്നതിനുള്ള ആവശ്യമായ മാർഗനിർദേശങ്ങൾ നേതാക്കൾ നൽകണമെന്ന് ഷി ജിൻപിംഗ് അഭ്യർഥിച്ചു. അതേസമയം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പലർക്കും സ്ത്രീകളെ ജോലിക്ക് വിടുന്നതിനോട് യോജിപ്പ് ഇല്ല.
വിവാഹത്തിന്റെയും കുട്ടികളെ പ്രസവിക്കുന്നതിന്റെയും ഒരു പുതിയ സംസ്കാരം സജീവമായി വളർത്തിയെടുക്കുകയും വിവാഹം, പ്രസവം, കുടുംബം എന്നിവയെക്കുറിച്ചുള്ള യുവജനങ്ങളുടെ വീക്ഷണത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഷി ജിൻപിംഗ് പറഞ്ഞു.
ഉയർന്ന ശിശു സംരക്ഷണ ചെലവുകൾ, തൊഴിൽ തടസ്സങ്ങൾ, ലിംഗ വിവേചനം, വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്തത് എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ നിരവധി യുവതികളെ ചൈനയിൽ പ്രസവിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ജ്ഞാനവും ശക്തിയും സംഭാവന ചെയ്യാൻ ഷി സ്ത്രീകളോട് ആഹ്വാനം ചെയ്തിരിക്കുന്നത്,
അറുപതു വർഷത്തിനിടെ ആദ്യമായി ചൈനയിൽ ജനസംഖ്യയിൽ ഇടിവു രേഖപ്പെടുത്തിയിരുന്നു. ജനസംഖ്യ ഇടിയുന്നതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കുമെന്ന വിലയിരുത്തലുളളതിനാൽ ഔദ്യോഗിക കേന്ദ്രങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി അതിജീവിക്കാൻ ദമ്പതികൾക്കു മൂന്നു കുഞ്ഞുങ്ങൾ വരെ ആകാം എന്ന നിലയിൽ നന നിയന്ത്രണ ചട്ടത്തിൽ 2021 ൽ ചൈനീസ് സർക്കാർ ഇളവ് അനുവദിച്ചിരുന്നു. 1980 കളിൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ ‘ഒരു കുട്ടി മാത്രമെന്ന’ കർശന നിലപാട് ഒഴിവാക്കിയായിരുന്നു ഇത്.
2021 ലെ ജനസംഖ്യയിൽ നിന്ന് 8.5 ലക്ഷം ഇടിവോടെ 141.17 കോടിയിലേക്കാണ് 2022 ൽ ജനസംഖ്യ എത്തിയതെന്നു ചൈനയിലെ നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചിരിക്കുന്നത്. ഈ ഇടിവ് മാറ്റിയെടുക്കാനാണ് പുതിയ കുടുബം രീതിയ്ക്കായി ജനങ്ങളോട് ചൈന ആഹ്വാനം ചെയ്തിരിക്കുന്നത്.
Story Highlights: Xi says China’s women must start ‘new trend of family’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here