കോൺഗ്രസ് ജയം ലീഗിന്റെ കരുത്തിലാണ്, ഒറ്റയ്ക്ക് നിന്നാൽ കോൺഗ്രസിന് സീറ്റില്ല; ഇ പി ജയരാജൻ

ലീഗിനെ കോൺഗ്രസ് ശ്വാസം മുട്ടിക്കരുതെന്ന് ഇ പി ജയരാജൻ. മുസ്ലീം ലീഗ് – കോൺഗ്രസ് ഭിന്നതയിൽ 24 നോട് പ്രതികരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ . സിപിഐഎം ലീഗിനെ ക്ഷണിച്ചത് വിശാല മനസ്സോടെയാണ്.
ധാർമികവും,ന്യായവുമായ ക്ഷണമായിരുന്നു അത്. ശരിയായ നിലപാട് സ്വീകരിക്കുന്ന ലീഗിനെ ആക്ഷേപിക്കരുത്. മുസ്ലീം ലീഗ് അണികൾക്ക് അക്കാര്യം മനസ്സിലാകും. കേരള വിരുദ്ധമായ നിലപാട് ആണ് കോൺഗ്രസ് സ്വീകരിക്കുന്നത്. മുസ്ലീം ലീഗിന്റെ പിന്തുണ ഇല്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് ഇല്ല.
അതാണ് കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം. അത് കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ലീഗിനെ ഭീഷണിപ്പെടുത്തുന്നത്.തെറ്റായ വാക്ക് ഉപയോഗിച്ച് അതിക്ഷേപിച്ചതിൽ അടക്കം എൽഡിഎഫ് അപലപിക്കുന്നു.ശശി തരൂരിന്റെ നിലപാട് ആണ് കോൺഗ്രസിനുള്ളത്. മുസ്ലീം ലീഗിന് ഇടതുപക്ഷ നിലപാടുകൾ തള്ളി കളയാനാകില്ല. കോൺഗ്രസിന്റെ നിലപാടുമായി ഇനിയും ലീഗ് പോയാൽ അത് തിരിച്ചടിയാകുമെന്നും ഇ.പി ജയരാജൻ 24 നോട് പറഞ്ഞു.
പ്രതിപക്ഷ നേതാവിന് കോണകമുടുത്തു നടന്ന കാലത്തു നിന്നും വണ്ടി കിട്ടിയില്ല.കേരളീയം പുരപ്പുറത്തു ഉണക്കാൻ ഇട്ടിരിക്കുന്ന കോണകം എന്ന വി ഡി സതീശന്റെ ആക്ഷേപത്തിന് ഇ പി മറുപടി നൽകി. കോണകമുടുത്തു മനുഷ്യൻ നടന്ന കാലത്ത് ജീവിച്ച ആൾക്കേ ഇങ്ങനെ പറയാൻ കഴിയു. വി ഡി സതീശന്റെ മനസ്സും ചിന്തയുമെല്ലാം ആ യുഗത്തിലാണ്.
പുരോഗതിയുടെ യുഗത്തിലേക്കു പ്രതിപക്ഷ നേതാവ് തിരിഞ്ഞു നോക്കണം. പ്രതിപക്ഷത്തിനു അറു പിന്തിരിപ്പൻ സമീപനം. ഇത് ഉപേക്ഷിച്ചാൽ കോൺഗ്രസ്സ് ഗതി പിടിക്കും.വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസിന് അസഹിഷ്ണുതയെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
Story Highlights: E P Jayarajan on congress muslim issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here