സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഇന്നത്തെ വിപണി നിരക്കുകളറിയാം

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1992 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ ഗ്രാമിന് 10 രൂപ കൂടി 5660 രൂപയും ഒരു പവന്‍ എട്ട് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 45,280 രൂപയുമായിരുന്നു.
ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഔദ്യോഗിക വില 5650 രൂപയിലേക്കെത്തി. 45,200 രൂപയിലാണ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
വ്യാഴാഴ്ച സ്വര്‍ണവില ഗ്രാമിന് 10 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5650 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,200 രൂപയും 8 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4680 രൂപയുമായിരുന്നു വിപണിനിരക്ക്.
Story Highlights: Slight reduction in gold price Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here