Advertisement

അമല പോള്‍ വിവാഹിതയായി; ചിത്രങ്ങള്‍ കാണാം…

November 5, 2023
5 minutes Read
Amala Paul ties the knot with Jagat Desai wedding pics

നടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് വിവാഹം നടന്നത്. (Amala Paul ties the knot with Jagat Desai wedding pics)

പരസ്പരം കോംപ്ലിമെന്‍ഡ് ചെയ്യുന്ന ലാവന്‍ഡര്‍ നിറത്തിലുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിന് അണിഞ്ഞത്. ഇരുവരും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഒരു ലക്ഷ്വറി വില്ലയുടെ മാനേജറായ ഗോവ സ്വദേശി ജഗദ് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

രണ്ടാത്മാക്കളെ കോര്‍ത്തിണക്കിയ ഒരൊറ്റ നിമിത്തം, ഇനി ജീവിതാവസാനം വരെ ഈ ദേവതയ്‌ക്കൊപ്പം കൈകള്‍ കോര്‍ത്ത് നടക്കും എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ജഗദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് താഴെ നവദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ, റണ്‍ ബേബി റണ്‍, ലൈല ഒ ലൈല, മിലി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അമല പോള്‍ മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയത്. ആടുജീവിതമാണ് ഇനി അമലയുടേതായി പുറത്തിറങ്ങാന്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത്.

Story Highlights: Amala Paul ties the knot with Jagat Desai wedding pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top