Advertisement

ആസിഫ് ആ സാഹചര്യം കൈകാര്യം ചെയ്ത രീതി ഓര്‍ത്ത് അഭിമാനമുണ്ട്; അമലാ പോള്‍

July 17, 2024
1 minute Read

ആസിഫ് അലിയെ പിന്തുണച്ച് നടി അമലാ പോള്‍. ആസിഫ് ആ സാഹചര്യം കൈകാര്യം ചെയ്ത രീതി ഓര്‍ത്ത് അഭിമാനമുണ്ട്. ജീവിതത്തില്‍ അത്തരം അപ്രതീക്ഷിത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. അതിനെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനമെന്നും അമല പറഞ്ഞു.

ആ സംഭവത്തെ ആസിഫ് അലി നേരിട്ടതിനേക്കുറിച്ചോർക്കുമ്പോൾ അഭിമാനംതോന്നുന്നു. നമുക്ക് ജീവിതത്തിൽ അപ്രതീക്ഷിതമായി പല സാഹചര്യങ്ങളേയും അഭിമുഖീകരിക്കേണ്ടിവരാം. ആളുകൾ ചിലപ്പോൾ നമ്മളെ വലിച്ചുതാഴെയിടാൻ നോക്കിയേക്കാം. പക്ഷേ എങ്ങനെ അതിനെ നേരിടുന്നു എന്നതിലാണ് കാര്യം. അങ്ങനെ നോക്കുമ്പോൾ ആസിഫിനെക്കുറിച്ചോർത്ത് വളരെ അഭിമാനമുണ്ട്.

അദ്ദേഹം തന്റെ ഇഷ്ടപ്പെട്ട സഹതാരങ്ങളിലൊരാളാണ്’- അമല പറഞ്ഞു. രമേശ് നാരായണന്‍-ആസിഫ് അലി വിവാദത്തില്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് നടൻ ആസിഫ് അലി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ട്.

അദ്ദേഹത്തിന് ഒരു നിമിഷത്തിൽ മാത്രം തോന്നിയതാവും. അദ്ദേ​ഹത്തിനെ പോലൊരാൾ ക്ഷമ ചോദിക്കേണ്ടതില്ല. അദ്ദേഹം മനപൂർവ്വം അ​ങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും ആസിഫ് പറഞ്ഞു.

Story Highlights : Amala Paul Support Over Asif Ali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top