ഐ ലീഗ്: ആദ്യ ജയം ആധികാരികമാക്കി ഗോകുലം

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. നെറോക്ക എഫ്‌സിയെ ഒന്നിനെതിരെ നാലു ഗോളിനാണ് ഗോകുലം തകര്‍ത്തത്. ഗോകുലത്തിനായി ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചസ് ഇരട്ട ഗോള്‍ നേടി. (Gokulam Kerala FC won the first match in I League)
ആദ്യാവസാനം ആവേശം വിതറിയ ചടുല നീക്കങ്ങളാണ് ഗോകുലത്തിന്റെ കളിക്കാര്‍ പ്രദര്‍ശിപ്പിച്ചത്. ഗോകുലത്തിനായി ഫ്രാന്‍സിസ്‌കോ ബോര്‍ജസ് ഒന്നാം ഗോള്‍ നേടി. കളിക്കളം ആവേശത്തിന് വഴി മാറി. അത് ആദ്യ പകുതി പിരിയും വരെ തുടര്‍ന്നു. രണ്ടാം പകുതി തുടങ്ങി മൂന്നാം മിനുട്ടിലാണ് രണ്ടാം ഗോള്‍ പിറന്നത്. ഗോകുലം ആധിപത്യം ഉറപ്പിച്ച് മുന്നേറുമ്പോള്‍ നെറോക്കയുടെ പ്രത്യാക്രമണമുണ്ടായി.
കളി സമ്മര്‍ദ്ദത്തിലേക്ക് വഴി മാറും മുന്നെ തന്നെ ഗോകുലത്തിന്റെ മറുപടി ഗോളുമെത്തി. തൊട്ടു പിന്നാലെ പെനാള്‍ട്ടി കിക്ക്. ഗോകുലം ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചസിന് രണ്ടാം ഗോള്‍.പിന്നിട്ട കളിയിലെ പിഴവ് തിരുത്തിയ പരിശീലകന്‍ ഡൊമിംഗോ ഒറാമസിന്റെ ഫോമേഷന്‍ മികവ് തന്നെയാണ് ഗോകുലത്തിന് നിര്‍ണായകമായത്.
ഗോകുലത്തിന്റെ ആദ്യ ജയം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ വിജയം എന്ന് ഗോകുലം കേരള എഫ്‌സി ഉടമ ഗോകുലം ഗോപാലന്‍ പറഞ്ഞു. സോക്കര്‍ ആവേശത്തിന്റെ പഴയ തട്ടകത്തില്‍ അത് വീണ്ടെടുക്കുന്നതായിരുന്നു ഇന്നത്തെ കളി.
Story Highlights: Gokulam Kerala FC won the first match in I League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here