മാട്രിമോണിയൽ സൈറ്റിലൂടെ പരിചയം, വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; കേസ്

മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ടയാൾ ആവർത്തിച്ച് പീഡിപ്പിച്ചതായി പരാതി. നവി മുംബൈ സ്വദേശിനിയായ 33 കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിംഗപ്പൂർ ആസ്ഥാനമായുള്ള പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചിവെന്നാണ് യുവതിയുടെ പരാതി. 2020 ഡിസംബറിനും 2023 മാർച്ചിനും ഇടയിലാണ് പീഡനം നടന്നത്. നവി മുംബൈ, മുംബൈ, സിംഗപ്പൂർ എന്നിവിടങ്ങളിൽ വച്ചായിരുന്നു പീഡനമെന്നും യുവതി ഉന്നയിക്കുന്നു.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (2) (എൻ) (ആവർത്തിച്ചുള്ള ബലാത്സംഗം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രതിയുടെ പക്കലുണ്ടെന്നും പൊലീസ് അറിയിച്ചു.
Story Highlights: Mumbai Woman Raped Multiple Times By Man She Met On Matrimonial Site
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here