Advertisement

ഡൽഹി വായു മലിനീകരണം: ട്രക്കുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം

November 6, 2023
Google News 2 minutes Read

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP 4) നടപ്പിലാക്കി. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ ഒഴികെ ബാക്കി ഉള്ളവയുടെ ഡൽഹിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. സിവിയർ പ്ലസ് വിഭാഗത്തിൽ തുടരുന്നതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. ഗ്രേറ്റർ നോയിഡ,ഗാസിയാബാദ് ,ഫരീദാബാദ്, ഗുരുഗ്രാം, എന്നിവിടങ്ങളിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിലാണ്.

വായു മലിനീകരണ തോത് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടും 6-12 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്നും വിദ്യാഭാസ മന്ത്രി അതിഷി വ്യക്തമാക്കി. ‘

ദീപാവലി കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കും എന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അറിയിച്ചു.

Story Highlights: Delhi air pollution: GRAP-4 restrictions imposed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here