തൃക്കാക്കരയിൽ രാത്രി 11ന് ശേഷം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന കാര്യം; അന്തിമ തീരുമാനം ഇന്ന്

തൃക്കാക്കര നഗര സഭ കൗൺസിൽ യോഗം ഇന്ന്. നഗരസഭയിൽ അസ്സമയത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതാണ് പ്രധാന അജണ്ട. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നിരോധിക്കാനാണ് തീരുമാനം. ( final decision on closing shops in thrikakkara after 11 to be made today )
നഗരസഭയും പോലീസും എക്‌സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേയ്ക്ക് എത്തിയത്.ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് നിയന്ത്രണമെന്നാണ് നഗരസഭ പറയുന്നത്. വ്യാപാരികളുടെ ഭാഗത്തു നിന്ന് വലിയ പ്രതിഷേധവും ഉയർന്ന് വരുന്നുണ്ട്. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം അന്തിമമാകും.
Story Highlights: final decision on closing shops in thrikakkara after 11 to be made today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here