Advertisement

ഛത്തീസ്ഗഢിൽ ഐഇഡി സ്ഫോടനം: ബിഎസ്എഫ് ജവാനും പോളിംഗ് ഉദ്യോഗസ്ഥർക്കും പരിക്ക്

November 6, 2023
Google News 1 minute Read
IED blast in Chhattisgarh

ഛത്തീസ്ഗഢിലെ കങ്കറിൽ ഐഇഡി സ്ഫോടനം. ഒരു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങൾക്കും പരിക്കേറ്റു. ബിഎസ്എഫിന്റെയും ജില്ലാ സേനയുടെയും സംയുക്ത സംഘം പോളിംഗ് ഉദ്യോഗസ്ഥരുമായി ക്യാമ്പ് മാർബേഡയിൽ നിന്ന് റെംഗഘട്ടി രെങ്കഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സ്‌ഫോടനം നടന്നത്.

ബിഎസ്എഫ് കോൺസ്റ്റബിൾ പ്രകാശ് ചന്ദിനാണ് പരിക്കേറ്റത്. കാലുകൾക്ക് പരിക്കേറ്റ അദ്ദേഹത്തെ ചികിത്സയ്ക്കായി ഛോട്ടേപേത്തിയയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ രണ്ട് പോളിംഗ് ഓഫീസർമാരും ചികിത്സയിലാണ്. ഛത്തീസ്ഗഢിൽ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് സംഭവം.

Story Highlights: IED blast in Chhattisgarh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here