‘നൃത്തം ചെയ്യുന്നതിന് വേഷം കെട്ടിയ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്’; ആദിവാസികളോട് ഏറ്റവും കൂറുള്ളത് ഈ സർക്കാരിനാണ്; വി ശിവൻകുട്ടി

കേരളീയം പരിപാടിയിൽ ആദിവാസി ജനവിഭാഗത്തെ പ്രദർശന വസ്തുവാക്കിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംഘാടക സമിതി ചെയർമാൻ മന്ത്രി വി.ശിവൻകുട്ടി. ഫോൾക്‌ളോർ അക്കാദമിയുടെ സ്റ്റാളിൽ നടന്ന പ്രദർശനം ആദിവാസി വിഭാഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ്.
നൃത്തം ചെയ്യുന്നതിന് വേണ്ട വേഷം കെട്ടിയ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബോധപൂർവം അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു അതിനെ തള്ളുന്നുവെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ആദിവാസികളോട് ഏറ്റവും കൂറുള്ളത് ഈ സർക്കാരിനാണ് അവർക്ക് വേണ്ട സഹായവുവും പരിഗണനയും സർക്കാർ നൽകി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ആദിവാസികൾ പ്രദർശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണൻ.ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത്. ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശനവസ്തുവാക്കരുത്.
ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശവാസികളെ അവഗണിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ നടപടി സ്വീകരിക്കണം. പുതിയ കാലഘട്ടത്തിൽ പഴയ കാര്യങ്ങൾ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ ജീവിതം ഒരുക്കിയത്. ഇത് ഞാൻ കണ്ടിട്ടില്ല. ഇന്നലെ വിവരം അറിഞ്ഞ വേളയിൽ തന്നെ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും നിരുപദ്രവകരമായാണ് അവർ ഇതു ചെയ്തതെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
Story Highlights: adivasis should protected by government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here