Advertisement

‘അസംബന്ധം’; കോലിയെക്കുറിച്ചുള്ള പരാമർശത്തിൽ മുഹമ്മദ് ഹഫീസിനെ വിമർശിച്ച് മൈക്കൽ വോൺ

November 7, 2023
3 minutes Read
Michael Vaughan slams Mohammad Hafeez for ‘selfish’ remarks on Virat Kohli

മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ഹഫീസിനെതിരെ ആഞ്ഞടിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. വിരാട് കോലിയെക്കുറിച്ചുള്ള ഹഫീസിന്റെ പരാമർശം തികച്ചും അസംബന്ധമാണെന്ന് വോൺ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഈഡൻ ഗാർഡൻസിൽ കോലി സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യൻ താരത്തെ ഹഫീസ് ‘സ്വാർത്ഥൻ’ എന്ന് വിളിച്ചത് വൻ വിവാദമായിരുന്നു.

ഹഫീസിന്റെ പരാമർശം തീർത്തും അസംബന്ധമാണ്. ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പിച്ചിൽ ഉത്തരവാദിത്തത്തോടെ കളിക്കുകയാണ് കോലി ചെയ്തതെന്നും വോൺ ട്വീറ്റ് ചെയ്തു.“ഹഫീസ്, മികച്ച ക്രിക്കറ്റ് കളിച്ച് 8 ടീമുകളെ ഇന്ത്യ തകർത്തിട്ടുണ്ട്. കോലിക്ക് 49 സെഞ്ച്വറികൾ ഉണ്ട്. പ്രയാസമുള്ള പിച്ചിൽ ടീമിന്റെ ബാറ്റിംഗിനെ നയിക്കുന്ന ഇന്നിംഗ്സ് ആണ് കോലി കളിച്ചത്‌. അദ്ദേഹത്തിന്റെ ടീം 200നു മുകളിൽ റൺസിന് വിജയിക്കുകയും ചെയ്തു. നിങ്ങൾ പറഞ്ഞത് തീർത്തും അസംബന്ധമാണ്”-വോൺ കുറിച്ചു‌.

‘രോഹിത് ശർമ്മ ടീമിന് വേണ്ടി കളിക്കുമ്പോൾ വിരാട് കോലി സ്വാർത്ഥനാണ്’- ഇതാണ് ഹഫീസ് പറഞ്ഞത്. കോലിയുടെ ബാറ്റിംഗിൽ ഒരു സ്വാർത്ഥ സമീപനം ശ്രദ്ധിച്ചു, ഈ ലോകകപ്പിൽ ഇത് ആദ്യ സംഭവമല്ല. സെഞ്ച്വറിയിലേക്ക് അടുക്കുമ്പോൾ സിംഗിൾസ് എടുക്കുന്നതിന് പകരം ബൗണ്ടറികൾ നേടുന്നതിൽ കോലി ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. 49-ാം ഓവറിൽ, ടീമിന്റെ മുൻഗണനകൾ അവഗണിച്ച് തന്റെ വ്യക്തിഗത സെഞ്ച്വറി നേടുന്നതിന് സിംഗിൾ ഉറപ്പാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം – ഹഫീസ് പറഞ്ഞു

“രോഹിത് ശർമ്മയ്ക്ക് സ്വാർത്ഥമായി കളിക്കാനുള്ള അവസരം ഉണ്ടായിരുന്നു, പക്ഷേ അദ്ദേഹം അത് തെരഞ്ഞെടുത്തില്ല, കാരണം അദ്ദേഹം ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു, തനിക്കുവേണ്ടി മാത്രമല്ല”- ഹഫീസ് കൂട്ടിച്ചേർത്തു.

Story Highlights: Michael Vaughan slams Mohammad Hafeez for ‘selfish’ remarks on Virat Kohli 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top