ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ല : കെ വി തോമസ്

ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് കെ വി തോമസ്. തീരുമാനം നേരത്തെ എടുത്തതാണ്. ഇനി ഒരു പാർലമെന്ററി ലൈഫ് ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയത്തിൽ ഒന്നും പറയാൻ കഴിയില്ലെന്നും ഇത് തന്റെ തീരുമാനമാണെന്നും കെ വി തോമസ് വ്യക്തമാക്കി. ( no plan to contest in elections says kv thomas )
എറണാകുളം ഉൾപ്പെടെയുള്ള 20 സീറ്റുകളിലും ഇടതുമുന്നണിക്ക് നല്ല സാധ്യതയുണ്ട്. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് വ്യക്തതയില്ലാതെ പോയെന്നും കെ.വി തോമസ് കുറ്റപ്പെടുത്തി.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് കെ വി തോമസ് നേരത്തേയും വ്യക്തമാക്കിയിരുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി കെ വി തോമസ് എത്തുമെന്ന അഭ്യൂഹത്തിനിടെയായിരുന്നു അന്ന് പ്രതികരണം.
Story Highlights: no plan to contest in elections says kv thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here