മല്ലു ട്രാവലറിനെതിരെ പോക്‌സോ കേസ്; വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ

വ്‌ലോഗർ, മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. മുൻ ഭാര്യയുടെ പരാതിയിലാണ് കണ്ണൂർ ധർമ്മടം പൊലീസ് കേസെടുത്തത്. ( pocso case against mallu traveller )
പ്രായപൂർത്തിയാകും മുൻപുള്ള വിവാഹം, ഗാർഹിക പീഡനം എന്നിവയാണ് പരാതിയിലെ ആരോപണങ്ങൾ. നേരത്തെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഇവർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സൗദി പൗര നൽകിയ ലൈംഗിക പീഡന പരാതിയിൽ ഷാക്കിർ സുബാൻ നിലവിൽ ഇടക്കാല ജാമ്യത്തിലാണ്. പാധികളോടെയാണ് ഷാക്കിർ സുബാന് കോടതി ജാമ്യം നൽകിയത്. 25ാം തീയതി കോടതി മുൻപാകെ ഹാജരാകുമെന്ന് മല്ലു ട്രാവലർ അറിയിച്ചിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് സറണ്ടർ ചെയ്യണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഏത് സമയത്തും ഹാജരാകണം തുടങ്ങിയവയാണ് ഉപാധികൾ.
Story Highlights: pocso case against mallu traveller
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here