വിഴിഞ്ഞത്ത് പ്രതികൂല കാലാവസ്ഥ; രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും

വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ തുറമുഖത്ത് എത്തുന്നത് വൈകും. പ്രതികൂല കാലാവസ്ഥ കാരണമാണ് കപ്പൽ എത്താൻ വൈകുന്നത്. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഷെൻ ഹുവ 29 ഉച്ചയോടെ പുറംകടലിൽ എത്തും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ 29. ഷിപ്പ് ടു ഷോർ ക്രെയിനുമായി കപ്പൽ തീരത്ത് എത്തുന്നത്. കഴിഞ്ഞ മാസം 24നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്.
ഈ മാസം 25നും, ഡിസംബര്‍ 15നുമായി തൂടര്‍ന്നുള്ള കപ്പലുകളും തീരത്ത് എത്തും. ഇതിലൂടെ തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റന്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രയിനുകളുമാണ് തീരത്ത് എത്തിച്ചേരുക.
Story Highlights: arrival of second ship at vizhinjam will delay
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here