കൂപ്പുകുത്തി സ്വര്‍ണവില; 45000ത്തില്‍ നിന്ന് താഴേക്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 40 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 5570 രൂപയിലും പവന് 44,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.(Gold price decreased in Kerala)
ഇന്നലെ ഋസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഗ്രാമിന് 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 5610 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 44880 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്.
കഴിഞ്ഞ നാല് ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ജ്യാന്തര വിപണിയില്‍ സ്വര്‍ണവില 2000 ഡോളര്‍ പിന്നിട്ടിരുന്നു. ഇതിന്റെ ഫലമായി കേരളത്തിലും സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് 45,000 കടന്നു. യുദ്ധാരംഭത്തിന് ശേഷം ഇതാദ്യമായാണ് സ്വര്‍ണ വിലയില്‍ ഇത്രയും കുറവ് ഒരു ദിവസം രേഖപ്പെടുത്തുന്നത്.
ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.
Story Highlights: Gold price decreased in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here