പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു

സംസ്ഥാനത്ത് സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു. പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി ജയ അരി, പച്ചരി മല്ലി, വെളിച്ചെണ്ണ എന്നീ വസ്തുക്കൾക്കാണ് വില വർധിക്കുന്നത്. ( 13 grocery items price to increase in kerala )
Read Also: കൂപ്പുകുത്തി സ്വര്‍ണവില; 45000ത്തില്‍ നിന്ന് താഴേക്ക്
വില വർധിപ്പിക്കണമെന്ന സപ്ലൈകോയുടെ ആവശ്യം ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഇടതുമുന്നണി യോഗത്തെ അറിയിച്ചു. അതുകൂടി പരിഗണിച്ചാണ് മുന്നണിയോഗം അനുമതി നൽകിയത്. ഉചിതമായ സമയത്ത് തീരുമാനമെടുക്കാൻ മന്ത്രിക്ക് നിർദ്ദേശം നൽകി.
ഏഴു വർഷത്തിനു ശേഷമാണ് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിക്കുന്നത്. വില വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന സപ്ലൈകോയുടെ ആവശ്യം മന്ത്രി ജി.ആർ.അനിൽ മുന്നണി യോഗത്തിൽ അവതരിപ്പിച്ചു.
നിലവിൽ സബ്‌സിഡി ഇനത്തിൽ 1500 കോടിയോളം രൂപ സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുണ്ട്. പൊതുവിപണയിൽ വില പലതവണ വർധിച്ചിട്ടും സപ്ലൈകോ പഴയ വിലയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇതു പരിഗണിച്ചാണ് വില വർധനയ്ക്ക് ഇടതുമുന്നണിയോഗം അനുമതി നൽകിയത്.
വ്യാപാരികൾക്ക് 700 കോടി കുടിശിക വരുത്തിയതിനാൽ വ്യാപാരികൾ സപ്ലൈകോയ്ക്ക് നിലവിൽ സാധനങ്ങൾ നൽകുന്നില്ല. ഏഴു വർഷത്തിനുശേഷമുള്ള വില വർധന ജനങ്ങളെ ബാധിക്കും.
Story Highlights: 13 grocery items price to increase in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here