Advertisement

സാജിദ് ആറാട്ടുപുഴയുടെ ‘നക്ഷത്രങ്ങളുടെ മഴവില്‍ പാതകള്‍’ പ്രകാശനം ചെയ്തു

November 11, 2023
2 minutes Read
Sajid Arattupuzha's new book launch

മാധ്യമപ്രവര്‍ത്തകനും, എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം ‘നക്ഷത്രങ്ങളുടെ മഴവില്‍ പാതകള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു.കഴിഞ്ഞ ദിവസം റൈറ്റേഴ്‌സ് ഫാറം ഹാളില്‍ നടന്ന ചടങ്ങില്‍ കവിയും, സംസ്‌കാരിക സംഘാടകനുമായ ഡോ: രാവുണ്ണി, ഷാര്‍ജ ഇന്ത്യനസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീമിന് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഹൃദയം ഹൃദയത്തോട് പറയുന്ന വര്‍ത്തമാനങ്ങള്‍ കാലം തേടുന്ന നന്മയാണന്നും, വര്‍ത്തമാന കാലത്തിെന്റ ഒറ്റപ്പെടലുകള്‍ക്കുള്ള പരിഹാരമാണന്നും പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ( Sajid Arattupuzha new book launch)

പ്രകാശിക്കപ്പെടുന്ന പുസ്തകം അത്തരം ദൗത്യം നിര്‍വ്വഹിക്കുന്ന ഒന്നാണന്നും, സാഹിത്യം മനുഷ്യരെ ചേര്‍ത്തുപിടിക്കുന്നതിെന്റ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ പുസ്തകോത്സവം മലയാളികളുടെ ഉത്സവമായി മാറിക്കഴിഞ്ഞുവെന്നും,കാലങ്ങളോളം വായിക്കപ്പെടാനുള്ള പുസ്തകപ്രകാശനങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നത് ഈ മണ്ണിന്റെ സുകൃതമാണന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് അഡ്വ:വൈ.എ റഹീം പറഞ്ഞു.

Read Also: രാജസ്ഥാനിൽ നാലുവയസുള്ള ദളിത് പെൺകുഞ്ഞിനോട് പൊലീസുകാരന്റെ ക്രൂരത; മദ്യംനൽകി ബലാത്സം​ഗം ചെയ്തു

അധ്യാപികയും, എഴുത്തുകാരിയുമായ ദീപ ചിറയില്‍ പുസ്തകത്തെ പരിചയപ്പെടുത്തി. മനുഷ്യ സ്‌നേഹത്തെ അന്വേഷിക്കുന്ന എഴുത്തുകളാണ് ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഉള്ളുനിറക്കുന്ന ഭാഷയും െശെലിയും സാധാരണ വായനക്കാനും ഇത് പ്രിയപ്പെട്ടതാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മന്‍സൂര്‍ പള്ളുര്‍, പ്രസാധകനും, എഴുത്തുകാരനുമായ പ്രതാപന്‍ തായാട്ട്, എഴുത്തുകാരന്‍ സജീദ് ഖാന്‍ പനവേലില്‍, പ്രഭാഷകനും, എഴുത്തുകാരനുമായ ടി.കെ അനില്‍കുമാര്‍, സോഫിയ ഷാജഹാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.എഴുത്തുകാരന്‍ വെള്ളിയോടന്‍ പരിപാടികള്‍ നിയന്ത്രിച്ചു. സാജിദ് ആറാട്ടുപുഴ മറുപടി പ്രസംഗം നടത്തി.

Story Highlights: Sajid Arattupuzha’s new book launch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top