അനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രക്കുളത്തിൽ വീണ്ടും മുതലയെ കണ്ടെത്തി: മറ്റൊരുവിസ്മയമെന്ന് കെ സുരേന്ദ്രൻ

അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ വീണ്ടും മുതലയെ കണ്ടെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. (Crocodile found again in Ananthapuram Padmanabhaswamy temple)
ക്ഷേത്രക്കുളത്തിലെ നിത്യസാന്നിധ്യമായിരുന്ന ബബിയ എന്നുവിളിക്കുന്ന മുതല ഭക്തർക്കെന്നുമൊരു വിസ്മയമായിരുന്നു. ബബിയ മരണപ്പെട്ടപ്പോഴും അത് വലിയ വാർത്തയായിരുന്നു.
ഇന്നിപ്പോൾ പുതിയൊരു മുതല ക്ഷേത്രക്കുളത്തിൽ പൊടുന്നനെ കാണാനായതും മറ്റൊരുവിസ്മയമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. വീഡിയോ ഉൾപ്പെടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചത്.
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്
മഞ്ചേശ്വരം മണ്ഡലത്തിലെ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം പലനിലയ്ക്കും ചരിത്രത്തിൽ ഇടം പിടിച്ച മഹാക്ഷേത്രമാണ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായുള്ള അതിന്റെ ബന്ധം അനാദികാലം മുതൽ പറഞ്ഞുകേൾക്കുന്നതാണ്. ക്ഷേത്രക്കുളത്തിലെ നിത്യസാന്നിധ്യമായിരുന്ന ബബിയ എന്നുവിളിക്കുന്ന മുതല ഭക്തർക്കെന്നുമൊരു വിസ്മയമായിരുന്നു. ബബിയ മരണപ്പെട്ടപ്പോഴും അത് വലിയ വാർത്തയായിരുന്നു. ഇന്നിപ്പോൾ പുതിയൊരു മുതല ക്ഷേത്രക്കുളത്തിൽ പൊടുന്നനെ കാണാനായതും മറ്റൊരുവിസ്മയം …..
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസർഗോട്ടെ അനന്തപുരം ക്ഷേത്രം. കുമ്പളയിൽ നിന്നും അഞ്ച് കിലോമീറ്റർ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തോളം പ്രസിദ്ധമായിരുന്നു തടാകത്തിലുണ്ടായിരുന്ന മുതലയും.അവിടെ രാവിലെയും ഉച്ചയ്‌ക്കുമുള്ള പൂജകൾക്ക് ശേഷം നൽകുന്ന നിവേദ്യമായിരുന്നു ബബിയയുടെ ആഹാരം.
പൂർണ്ണമായും പൂജയ്‌ക്ക് ശേഷം നിവേദ്യം പൂജാരി കുളത്തിലെത്തി ബബിയക്ക് നൽകുന്നതായിരുന്നു പതിവ്. കുളത്തിലെ മറ്റ് മത്സ്യങ്ങളെ ഒന്നും തന്നെ ബബിയ ഉപദ്രവിക്കാറില്ലായിരുന്നു. സാധാരണ മുതലകളെ പോലെയുള്ള അക്രമസ്വഭാവവും ബബിയ കാണിക്കാറില്ലെന്നതായിരുന്നു . മുതലയ്‌ക്കുള്ള നിവേദ്യവും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായിരുന്നു.
Story Highlights: Crocodile found again in Ananthapuram Padmanabhaswamy temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here