സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലമാണ് കേരളത്തില്‍ ആത്മഹത്യ കുറഞ്ഞുനില്‍ക്കുന്നത്, കര്‍ഷകന്‍ ജീവനൊടുക്കിയതിന് കാരണം കേന്ദ്രനയം: എം വി ഗോവിന്ദന്‍

കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ തിരിച്ചടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന് കിട്ടേണ്ട 57000 കോടി രൂപ കേന്ദ്രം തരാതെ വച്ചിരിക്കുന്നതാണ് ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങാന്‍ കാരണമെന്ന് എം വി ഗോവിന്ദന്‍ തിരിച്ചടിച്ചു. കേന്ദ്രനിലപാട് കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടാണ് കേരളത്തിലെ ആത്മഹത്യ കുറഞ്ഞുനില്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ആയിരക്കണക്കിന് പേര്‍ ആത്മഹത്യ ചെയ്തതാണ്. ഇപ്പോള്‍ ആത്മഹത്യ ചെയ്തിരിക്കുന്നത് ബിജെപിയുടെ ഒരു നേതാവ് കൂടിയാണല്ലോ. അതുണ്ടാക്കുന്ന ആഘാതം ചെറുതല്ല. കേന്ദ്രനിലപാട് മൂലം സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങള്‍ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (M V Govindan reaction on Kuttanad farmer suicide)
സിപിഐഎം പലസ്തീന്‍ അനുകൂല പരിപാടിയെക്കുറിച്ചും എം വി ഗോവിന്ദന്‍ ട്വന്റിഫോറിനോട് സംസാരിച്ചു. പലസ്തീനോട് ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ടുള്ള തുടര്‍പരിപാടികള്‍ സിപിഐഎം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദന്‍ പറയുന്നു. പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കുക എന്നത് ലോക രാജ്യങ്ങളുടെ ആവശ്യമാണ്. കോഴിക്കോടിന് പുറമെ തൃശൂരും തിരുവനന്തപുരത്തും പലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ചലച്ചിത്ര വസന്തത്തിനായി ഗോവ ഒരുങ്ങുന്നു; ഐഎഫ്എഫ്‌ഐയിലെ പ്രധാന ചിത്രങ്ങളും വേദികളും അറിയാം…
നവകേരളാ സദസിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് സംവദിക്കുകയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നത് എം വി ഗോവിന്ദന്‍ പറയുന്നു. ജനങ്ങളോട് പറയുവാനുള്ളത് പറയുകയും അവരെ കേള്‍ക്കുകയും ചെയ്യും. സര്‍ക്കാരിനെതിരായ കള്ള പ്രചാരണ വേല തുറന്ന് കാണിക്കുകയാണ് ലക്ഷ്യമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: M V Govindan reaction on Kuttanad Farmer suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here