പറമ്പില്‍ ആട് കയറിയതിന് മാതാവിനും മകനും ക്രൂരമര്‍ദനം; 17കാരന്റെ കൈ തല്ലിച്ചതച്ച് വിമുക്ത ഭടന്‍

വീട്ടുവളപ്പില്‍ ആട് കയറിയതിന്റെ പേരില്‍ മാതാവിനെയും മകനെയും ക്രൂരമായി മര്‍ദിച്ച് വിമുക്ത ഭടന്‍. എറണാകുളം പിറവത്താണ് സംഭവം. പ്രിയ മധുവിനും മകനുമാണ് മര്‍ദനമേറ്റത്. പ്രതി രാധാകൃഷ്ണനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മര്‍ദനമേറ്റ 17കാരന്റെ കൈക്ക് പരുക്കേറ്റു.
പിറവം പാമ്പാക്കുട പല്ലേലിമറ്റത്തില്‍ പ്രിയ മധുവിന്റെ പരാതിയില്‍ അയല്‍ക്കാരനായ രാധാകൃഷ്ണനെതിരെ രാമമംഗലം പൊലീസിന്റെതാണ് നടപടി. ആട് പറമ്പിനുള്ളില്‍ കയറിയതിനാണ് രാധാകൃഷ്ണന്‍ 17 കാരന്റെ കൈ തല്ലിച്ചതച്ചത്. ഇത് ചോദ്യം ചെയ്ത മാതാവിനും ക്രൂരമര്‍ദനമേറ്റു. ബോധരഹിതയായ ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
Read Also: ശബരിമല തീര്‍ത്ഥാടനം; വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും പാമ്പാക്കുട സ്വദേശിയായ രാധാകൃഷ്ണനെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദ്ദിച്ചതിനുമാണ് രാധാകൃഷ്ണനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത്. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
Story Highlights: Mother and son brutally beaten by ex soldier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here