Advertisement

മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായ സംഭവം; എച്ച് സലാം എംഎല്‍എയെ തടഞ്ഞുവച്ച് നാട്ടുകാര്‍

November 12, 2023
Google News 2 minutes Read
Protest against H Salam MLA Fisherman goes missing at sea

മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ വാടയ്ക്കല്‍ കടപ്പുറത്ത് എം എല്‍എക്കെതിരെ ജനരോഷം. സ്ഥലത്തെത്തിയ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.

പുന്നപ്ര വാടക്കല്‍ സ്വദേശി സൈറസിനെ ഇന്ന് രാവിലെയാണ് കാണാതായത്.
മത്സ്യ ബന്ധനത്തിനിടെ കടലില്‍ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിഷേധം. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ ആലപ്പുഴ കളര്‍കോഡ് ബൈപ്പാസ് ജംഗ്ഷനില്‍ വാഹനങ്ങള്‍ തടഞ്ഞ് ഉപരോധിച്ചു.

Read Also: അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം; ബൈക്ക് നിര്‍ത്താതെ പോയി

പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് തൈപ്പറമ്പ് വീട്ടില്‍ സൈറസിനെയാണ് പൊന്തുവള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ഇന്ന് രാവിലെ മുതല്‍ കാണാതായത്. 11.30 ഓടെ വാടക്കല്‍ മത്സ്യഗന്ധിക്ക് സമീപം സൈറസിന്റെ പൊന്തുവള്ളം കരയ്ക്കടിഞ്ഞു. മത്സ്യത്തൊഴിലാളിലെ കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞാണ് തെരച്ചിലിന് ഫിഷറീസ് ബോട്ട് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് വൈകിട്ട് 7 മണിയോടെ സ്ഥലത്തെത്തിയ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു.

തെരച്ചില്‍ നടത്തുന്നതില്‍ വീഴ്ചയുണ്ടായി എന്നാരോപിച്ചാണ് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് റോഡ് ഉപരോധിച്ചത്. ഇവരെ പിന്നീട് പൊലീസെത്തി നീക്കം ചെയ്യുകയായിരുന്നു.

Story Highlights: Protest against H Salam MLA Fisherman goes missing at sea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here