നവകേരള സദസിന് ഫണ്ട് അനുവദിച്ച് യുഡിഎഫ് നഗരസഭ

നവകേരള സദസിന് ഫണ്ട് അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന നഗരസഭ. കണ്ണൂർ ശ്രീകണ്ഠപുരം നഗരസഭയാണ് തുക അനുവദിച്ചത്. യുഡിഎഫ് ബഹിഷ്കരണം മറികടക്കാനായിരുന്നു നഗരസഭയുടെ തീരുമാനം.
കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ 50,000 രൂപയാണ് അനുവദിച്ചത്. 18 യുഡിഎഫ് അംഗങ്ങളിൽ 17 പേരും തീരുമാനത്തെ പിന്തുണച്ചു. ഒരാള്‍ മാത്രമാണ് എതിര്‍ത്തത്. വിഷയത്തിൽ നേതൃത്വം ഇടപെട്ടതോടെ തീരുമാനം പിൻവലിക്കാൻ ധാരണയായി.
തീരുമാനം പിൻവലിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ കെ.വി ഫിലോമിന ട്വൻിഫോറിനോട് പറഞ്ഞു. ചൊവ്വാഴ്ച ഇതിനായി പ്രത്യേക കൗൺസിൽ യോഗം വിളിച്ചു. പിരിവ് നൽകേണ്ടതില്ലെന്ന പാർട്ടിയുടെ അറിയിപ്പ് ശനിയാഴ്ചയാണ് ലഭിച്ചതെന്നും അത് അനുസരിക്കുമെന്നും നഗരസഭ അധ്യക്ഷ വ്യക്തമാക്കി.
നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങൾ പണം നൽകണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിറക്കിയിരുന്നു. പഞ്ചായത്തുകള്‍ക്ക് 50,000 രൂപ വരെയും നഗരസഭകള്‍ക്ക് ഒരു ലക്ഷം രൂപ വരെയുമാണ് അനുവദിക്കാന്‍ കഴിയുക.
Story Highlights: UDF Municipal Corporation allocated funds to ‘Navakerala Sadas’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here