വീട്ടുവളപ്പിൽ ആട് കയറി; മാതാവിനെയും മകനെയും ക്രൂരമായി മർദിച്ച് വിമുക്തഭടൻ

വീട്ടുവളപ്പിൽ ആട് കയറിയതിനെന്റെ പേരിൽ മാതാവിനെയും മകനെയും വിമുക്തഭടൻ മർദിച്ചു. എറണാകുളം പിറവത്താണ് സംഭവം നടന്നത്. എറണാകുളം പാമ്പാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനുമാണ് അയൽക്കാരനായ വിമുക്തഭടനിൽ നിന്ന് മർദനമേറ്റത്. പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് റൂറൽ എസ് പി ക്ക് വീണ്ടും പരാതി നൽകി.(woman and son attacked by ex-serviceman)
സ്ത്രീത്വത്തെ അപമാനിച്ചതിനും മർദ്ദിച്ചതിനും വിമുക്തഭടനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. ഇയാൾ ഒളിവിൽ ആണെന്നും അന്വേഷണം തുടരുന്നു എന്നും പോലീസ് വ്യക്തമാക്കി.
നവംബർ അഞ്ചിനായിരുന്നു സംഭവം. പറമ്പിൽ കെട്ടിയിരുന്ന ആടിനെ വീട്ടിലേക്ക് കൊണ്ട് വരുന്ന വഴി വിമുക്തഭടന്റെ വീട്ടുവളപ്പിൽ ഓടി കയറിയതിനെച്ചൊല്ലിയായിരുന്നു മർദനം. പ്രിയയുടെ മുടി കുത്തിപ്പിടിച്ച് മുഖത്തിടിച്ചതായും പരാതിയിൽ പറയുന്നു. ബോധരഹിതയായ ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് രാമമംഗലം പൊലീസ് മൊഴിയെടുത്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Story Highlights: woman and son attacked by ex-serviceman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here