ഐ ജി പി.വിജയനെ തിരിച്ചെടുത്തു; റദ്ദാക്കിയത് എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലെ സസ്‌പെന്‍ഷന്‍

ഐ ജി പി.വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി മുഖ്യമന്ത്രി ഉത്തരവിറക്കി. എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോര്‍ന്നതിനായിരുന്നു സസ്‌പെന്‍ഷന്‍. ഐ ജിയ്‌ക്കെതിരായ വകുപ്പുതല അന്വേഷണം തുടരും. (CM canceled suspension of IG P Vijayan)
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് മെയ് 18 നാണ് ഐ.ജി പി.വിജയനെ സസ്‌പെന്റ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.വിശദീകരണം ചോദിക്കാതെയായിരുന്നു സസ്‌പെന്‍ഷന്‍.
Read Also: പ്രതീക്ഷയറ്റ പാലസ്തീനിന്‍റെ ബ്രാന്‍ഡ് അംബാസഡർ, ഹന്‍ഡാല എന്ന കാർട്ടൂണ്‍ ചെക്കന്‍
പിന്നാലെ സസ്‌പെന്‍ഷന് അടിസ്ഥാനമാക്കിയ കാരണങ്ങള്‍ കളവാണെന്നു ചൂണ്ടിക്കാട്ടി പി.വിജയന്‍ സര്‍ക്കാരിനു മറുപടി നല്‍കി. രണ്ടു മാസത്തിനു ശേഷം ചീഫ് സെക്രട്ടറി കെ.വേണുവിന്റെ അധ്യക്ഷതയിലുള്ള സമിതി ഐ.ജിയെ തിരിച്ചെടുക്കണമെന്നും വകുപ്പുതല അന്വേഷണം തുടരാമെന്നും ശുപാര്‍ശ ചെയ്തു.തുടര്‍ന്നാണ് പി.വിജയനെ സര്‍വീസില്‍ തിരിച്ചെടുത്തു മുഖ്യമന്ത്രി ഉത്തരവിറക്കിയത്. പി.വിജയന്റെ സസ്‌പെന്‍ഷന്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധത്തിന്ഇടയാക്കിയിരുന്നു.
Story Highlights: CM canceled suspension of IG P Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here