മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 18-ാം വാര്‍ഷികം ആഘോഷിച്ചു

മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 18 ാം വാര്‍ഷികം സംഘടിപ്പിച്ചു. ‘മൈത്രി കേരളീയം 2023’ എന്ന പേരില്‍ റിയാദില്‍ വെച്ച് നടന്ന പരിപാടിയില്‍എ.എം ആരിഫ് എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. (Maitri Karunagappally celebrated its 18th anniversary)
പ്രവാസികളുടെ ഒരുമയും ഐക്യവും മാതൃകാപരമാണെന്ന് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തവേ ഏ.എം ആരിഫ് എംപി പറഞ്ഞു. . കേരളം രൂപീകരിച്ച് 67 വര്ഷം പിന്നിട്ടിട്ടും ഇന്നും സംസ്ഥാനത്തിന്റെ സമ്പദ് ഘടനക്ക് പിന്തുണ നല്‍കുന്നത് പ്രവാസികള്‍ അയക്കുന്ന പണമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദില് നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക പരിപാടിയില്‍ മൈത്രി അഡൈ്വസറി ബോര്‍ഡ്ചെയര്‍മാനും പ്രോഗ്രാം കണ്വീനറുമായ ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസംഗം നടത്തി.റിയാദിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read Also: പ്രതീക്ഷയറ്റ പാലസ്തീനിന്‍റെ ബ്രാന്‍ഡ് അംബാസഡർ, ഹന്‍ഡാല എന്ന കാർട്ടൂണ്‍ ചെക്കന്‍
മൈത്രിയുടെ ആദരവ് പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് മുഖ്യാതിഥിക്ക്കൈമാറി. ഷാനവാസ് മുനമ്പത്ത്, അബ്ദുല്‍ മജീദ്, സക്കീര്‍ ഷാലിമാര്‍ നസീര്‍ ഹനീഫ്, നാസര്‍ ലെയ്‌സ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മൈത്രി കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ കൈമാറി. മൈത്രി സുരക്ഷാ പദ്ധതി 2ാം ഘട്ടം അപേക്ഷാ ഫോം ആരിഫ് എം.പി അനില്‍ കരുനാഗപ്പള്ളിയുടെ സാന്നിധ്യത്തില് ലത്തിഫിന് കൈമാറി.കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്‌കാരവും , ഗാന സന്ധ്യയും പരിപാടി വര്‍ണ്ണാഭമാക്കി. കൂടാതെ അറബിക് മ്യൂസിക്ക് ബാന്റ്, ജലീല്‍ കൊച്ചിന്‍ നയിച്ച ഗാന സന്ധ്യയും പരിപാടിയില്‍ അരങ്ങേറി.
ഭൈമി സുബിന്‍ അവതാരികയായിരുന്നു. മൈത്രി ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു. കബീര്‍ പാവുമ്പ, മുനീര്‍ ഷാ തണ്ടാശ്ശേരില്, സാബു കല്ലേലിഭാഗം, ഹുസൈന്‍ ,ഹാഷിം, ഷാജഹാന്‍ ഷംസുദ്ദീന്‍ , സുജീബ്, ഷെഫീഖ്, റോബിന്‍ , സജീര്‍ സമദ് , മന്‍സൂര്‍ റാഷിദ് എന്നിവര്‍ വിവിധപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Story Highlights: Maitri Karunagappally celebrated its 18th anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here