‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ മന്ത്രി റിയാസിന്റെ പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാൽ

മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമെഴുതി നടൻ മോഹൻലാല്‍. ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്.(Mohanlal Write Preface for P A Muhammed Riyas book)
അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങള്‍ പുസ്തകം പങ്കുവയ്ക്കുന്നതായി മോഹന്‍ലാല്‍ അവതാരികയില്‍ കുറിച്ചു.
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
നാടിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയുമെല്ലാം മനസ്സിലാക്കി എങ്ങനെ വിജയകരമായ ഒരുവിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകാരന് നന്നായി അറിയാമെന്നും അത് സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിത്തുടങ്ങിയതായും മോഹന്‍ലാല്‍ പറയുന്നു.
168 പേജുള്ള പുസ്തകത്തില്‍ കേരളത്തിന്‍റെ വിനോദസഞ്ചാര സാധ്യതകള്‍ പരിപോഷിപ്പിക്കാന്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നു. കേരള ടൂറിസത്തിന്‍റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും കുറിച്ച് അവലോകനം നടത്തുന്ന പുസ്തകത്തില്‍ മന്ത്രി എന്ന നിലയിലുള്ള ഗ്രന്ഥകര്‍ത്താവിന്‍റെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണാനുഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Story Highlights: Mohanlal Write Preface for P A Muhammed Riyas book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here