Advertisement

ഭിന്നശേഷിക്കാരന് തുണയായി പാണംവിള സ്വദേശി; വീട്ടിൽ എത്തിക്കാമെന്ന് ഉറപ്പ് നൽകി | 24 Impact

November 13, 2023
3 minutes Read
panmvila native jijo offers help to differently abled anil kumar

ഭിന്നശേഷി ക്ഷേമ കോർപറേഷൻ അനുവദിച്ച മുച്ചക്ര സൈക്കിൾ കൊണ്ട് പോകാനാകാതെ പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരന് താങ്ങായി പാണംവിള സ്വദേശി. പാണംവിള സ്വദേശി ജിജോ വാർത്ത കണ്ടതിന് പിന്നാലെ വാഹനം അനിൽകുമാറിന്റെ വീട്ടിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് സന്നധനായി എത്തുകയായിരുന്നു. ‘ഇന്ന് രാവിലെയാണ് വാർത്ത കണ്ടത്. നമ്മുടെ അടുത്തല്ലേ സ്ഥലം. ഇപ്പോൾ തന്നെ കൊണ്ടുപോകാവുന്നതല്ലേ ഉള്ളു. അങ്ങനെ ഞാൻ പപ്പയോട് പറഞ്ഞ് ഇറങ്ങുകയായിരുന്നു’- ജിജോ പറഞ്ഞു. ( panamvila native jijo offers help to differently abled anil kumar )

ട്വന്റിഫോറാണ് ഭിന്നശേഷിക്കാരനായ അനിൽ കുമാറിന്റെ ദുരവസ്ഥയെ കുറിച്ച് വാർത്ത നൽകുന്നതാണ്. ഈ വർത്തയ്ക്ക് പിന്നാലെയാണ് സുമനസുകളുടെ സഹായമെത്തുന്നത്.

ഒന്നര വർഷം മുമ്പ് അപേക്ഷ നൽകിയതിനെ തുടർന്ന് കഴിഞ്ഞ മാസം 26നാണ് അനിൽ കുമാറിന് സൈക്കിൾ ലഭിച്ചത്. എന്നാൽ കൊല്ലത്തേക്ക് കൊണ്ടു പോകാനാകാത്തതിനെ തുടർന്ന് വഴുതയ്ക്കാട്ടെ മാധ്യമ ഓഫിസിൽ സൈക്കിൾ സൂക്ഷിച്ചു. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച മടങ്ങിയെത്തി. സൈക്കിൾ ഓടുന്ന അവസ്ഥയിലായിരുന്നില്ല അപ്പോൾ. അനിൽ കുമാറും അദ്ദേഹം കൊണ്ടുവന്ന പണിക്കാരനും ചേർന്നാണ് സൈക്കിൾ അറ്റകുറ്റപണി നടത്തിയത്. പിന്നാലെ അഞ്ചലിലേക്ക് യാത്രയാരംഭിച്ചു. മൂന്ന് ദിവസം കൊണ്ട് കേശവദാസപുരത്തിന് സമീപം പാണംവിളയിൽ വരെ അനിൽ കുമാർ എത്തി. എന്നാൽ പരസഹായമില്ലാതെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. ഭക്ഷണത്തിന് പോലും പണമില്ലാതെ അനിൽ കുമാർ അന്തിയുറങ്ങുന്നത് തെരുവിലായിരുന്നു. ട്രെയിനിൽ കയറ്റി വിട്ടാലും കൊല്ലത്ത് ഇറങ്ങണം. അവിടെ നിന്ന് വീട്ടിലേക്ക് പോകാൻ പിന്നെയും 3000 രൂപ ചെലവാക്കണമെന്ന് അനിൽ കുമാർ പറയുന്നു. വികലാംഗ പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസമായെന്ന് അനിൽ കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. പെൻഷൻ തുക കൃത്യമായി ലഭിച്ചിരുന്നുവെങ്കിൽ മുച്ചക്ര സൈക്കിൾ പെട്ടിയോട്ടോ വിളിച്ചെങ്കിലും താൻ നാട്ടിലെത്തിക്കുമായിരുന്നു എന്ന് അനിൽ കുമാർ പറയുന്നു.

ഈ വാർത്ത കണ്ടാണ് ഉടനടി അനിൽ കുമാറിനെ അഞ്ചലിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനവുമായി എത്തിയത്.

Story Highlights: panamvila native jijo offers help to differently abled anil kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top