ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിട്ടത് ഇഷ്ടപ്പെട്ടില്ല; വിദ്യാര്‍ത്ഥിയെ മുഖത്തും കണ്ണിലും മര്‍ദിച്ച് പരുക്കേല്‍പ്പിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് ചാത്തമംഗലം എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ റാഗിംങ്ങിന്റെ പേരില്‍ മര്‍ദനം. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ഒന്നാംവര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിഷാനിനാണ് മര്‍ദ്ദനമേറ്റത്. മുഖത്തും കണ്ണിനും പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. (Student beaten up for posting photo on Instagram)
ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവിശ്യപ്പെട്ടെങ്കിലും ഇത് ചെയ്യാതെ വന്നതോടെ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തി മര്‍ദിക്കുകയായിരുന്നു. രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ സഫീര്‍ , അജ്‌നാസ് , നൗഷില്‍ എന്നിവര്‍ അടക്കം ഇരുപതോളം പേര്‍ക്കെതിരെ മുഹമ്മദ് റിഷാന്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കി. നാളെ രേഖാ മൂലം പൊലീസില്‍ പരാതി നല്‍കുമെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു.
Story Highlights: Student beaten up for posting photo on Instagram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here