വയനാട്ടിൽ കാട്ടാനയെ പ്രകോപിപ്പിച്ച സഞ്ചാരികൾക്കെതിരെ കേസ് എടുക്കും

പുൽപ്പള്ളി-ബത്തേരി പാതയോരത്ത് കാട്ടാനയെ പ്രകോപിപ്പിച്ച യാത്രക്കാർക്കെതിരെ കേസ്എടുക്കും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ യാത്രികരെ കണ്ടെത്താൻ ഉള്ള ശ്രമം തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി. കാറിൽ നിന്ന് പുറത്തിറങ്ങിയ രണ്ടു യുവാക്കൾ കാട്ടാന കൂട്ടത്തിന് മുൻപിലേക്കെത്തി ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.
മറ്റൊരു യാത്രക്കാരനാണ് യുവാക്കൾ കാട്ടാനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. ആന മുന്നിലേക്ക് നീങ്ങിയതോടെ യുവാക്കൾ കാറിലേക്ക് ഓടി കയറുന്നുത് ദൃശ്യങ്ങളിൽ കാണാം. കെഎൽ 5 എജെ 500 എന്ന കാറിലെത്തിയ യുവാക്കളാണ് കാട്ടാനകളെ പ്രകോപിപ്പിച്ചത്.
Story Highlights: case will be filed against the tourists who provoked wild elephants in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here