Advertisement

മാജിക്ക് കാണിച്ച് മോദി; വിഡിയോ വൈറൽ

November 16, 2023
2 minutes Read
narendra modi performs magic trick

മാജിക്ക് കാണിച്ച് കുട്ടികളെ രസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ വൈറലാകുന്നു. കുട്ടികളോടൊപ്പം ആകുമ്പോൾ മോദിജി കുട്ടിയെ പോലെയാകുന്നു എന്ന തലക്കെട്ടിൽ ബിജെപിയുടെ എക്‌സാം അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. വീഡിയോയിൽ നാണയം കൊണ്ട് മാജിക് ട്രിക്ക് കാട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ( narendra modi performs magic trick )

മോദി തന്റെ നെറ്റിയിൽ ഒരു നാണയം വയ്ക്കുകയും തുടർന്ന് തലയുടെ പിൻഭാഗത്ത് തട്ടുകയും ചെയ്യുമ്പോൾ നാണയം കയ്യിലേക്ക് പോരുന്നു. എന്നാൽ മോദി കുട്ടികളുടെ അടുത്ത് ഇതേ കാര്യം ചെയ്യുമ്പോൾ നാണയം അപ്രത്യക്ഷമാകുകയാണ്.

മാജിക് കാട്ടി കുട്ടികളെ രസിപ്പിക്കുവാൻ ശ്രമിക്കുന്ന മോദിയുടെ വീഡിയോ നിരവധി പേരാണ് പങ്കിടുന്നത്.

Story Highlights: narendra modi performs magic trick

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top