കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; അധ്യാപകൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. താമരശേരി പൊലീസാണ് കോഴിക്കോട് കിനാലൂർ കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെ അറസ്റ്റു ചെയ്തത്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.
ഇന്നലെ വൈകിട്ടാണ് സഹയാത്രികയായ പെൺകുട്ടിക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാർ ഇടപെടുകയും ബസ് താമരശേരി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 48 കാരനായ ഷാനവാസിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പൂവമ്പായി എ.എം ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അധ്യാപകനാണ് ഷാനവാസ്. ഹജ്ജ് ട്രെയിനർ, സമസ്ത മഹല്ല് ഫെഡറേഷൻ ട്രെയിനർ, വഖഫ് ബോർഡ് മോട്ടിവേഷൻ ക്ലാസ് ട്രെയിനർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരുന്ന ആളാണ് ഇയാൾ.
Story Highlights: Nudity show on KSRTC bus; Teacher arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here