Advertisement

‘ജനാധിപത്യ ചരിത്രത്തിലെ പുതിയ കാല്‍വെപ്പാകും’; നവകേരള സദസില്‍ കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും അണിചേരണമെന്ന് എംവി ഗോവിന്ദന്‍

November 17, 2023
1 minute Read
MV Govindan

നവകേരള സദസില്‍ കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും അണിചേരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനാധിപത്യ ചരിത്രത്തിലെ പുതിയ കാല്‍വെപ്പാകും നവകേരള സദസെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാനത്തിനെതിരെ കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ സംവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നവകേരള സൃഷ്ടിക്കെതിരെ നില്‍ക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളോട് പറയുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. നവകേരള സദസിന് നാളെ കാസര്‍ഗോഡ് തുടക്കമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി കാസര്‍ഗോഡേക്ക് തിരിക്കും. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ബസ് കാസര്‍ഗോഡേക്ക് എത്തും.

നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. വിവാദങ്ങള്‍ക്കിടെ നടത്തുന്ന നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും.

Story Highlights: CPIM state secretary MV Govindan about Navakerala sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top