Advertisement

രജൗരിയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

November 17, 2023
2 minutes Read
Terrorist Killed In Encounter In Jammu And Kashmir's Rajouri

ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ബുധാൽ തെഹ്സിലിലെ ഗുല്ലർ-ബെഹ്‌റോട്ട് ഏരിയയിൽ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.

സൈന്യം, പൊലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം നടത്തിയ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിടെയാണ് (കാസോ) വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ നടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.

ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Terrorist Killed In Encounter In Jammu And Kashmir’s Rajouri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top