രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റി

മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എംപിയുടെ നവംബര്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവെച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അറിയിച്ചു. (Rahul Gandhi visit in Kerala)
ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും.
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
കണ്ണൂരിലെ പുരസ്കാര ദാനത്തിന് ശേഷം അന്നേദിവസം രാവിലെ 11ന് എറണാകുളത്ത് നടക്കുന്ന മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാനതല കണ്‍വെന്‍ഷനിലും രാഹുല്‍ ഗാന്ധിപങ്കെടുക്കുമെന്നും കെ.സുധാകരന് അറിയിച്ചു.
Story Highlights: Rahul Gandhi visit in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here