Advertisement

കൊഹ്ലിയുടെ കയ്യിലെ സ്ക്രീനില്ലാത്ത ബാൻഡ്; സ്മാർട്ട് വാച്ചുകളെക്കാൾ വമ്പനായ സ്മാർട്ട് ബാൻഡ്‍

November 18, 2023
2 minutes Read
kohli- whoop band

സാക്ഷാൽ ക്രിക്കറ്റ് ദൈവമായ സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡ് അദ്ദേഹത്തിനെ സാക്ഷിയാക്കി കഴിഞ്ഞ ദിവസം വിരാട് കൊഹ്ലി മറി കടന്നത് ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ കഴിയാത്ത മത്സരമായിരുന്നു. എന്നാൽ‌ ഈ മത്സരത്തിൽ കൊഹ്ലി കൈയ്യിൽ അണിഞ്ഞിരുന്ന ഒരു ബാൻഡ് ശ്രദ്ധിച്ചിരുന്നോ? ഇത് വെറും സാധാരണമായ ഒരു ബാൻഡ് അല്ല. സ്മാർട്ട് വാച്ചുകളെക്കാൾ മികച്ച സ്മാർട്ട് ബാൻഡാണ് താരം അണിഞ്ഞിരുന്നത്.

ഒട്ടനവധി പ്രശസ്ത കായിക താരങ്ങൾ അണിയുന്ന ബാൻഡ് ആണ് കൊഹ്ലിയും അണിഞ്ഞത്. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന വൂപ് (WHOOP) എന്ന കമ്പനിയുടെ ബാൻഡ് ആണ് കൊഹ്ലി കെട്ടിയിരിക്കുന്നത്. പ്രധാനമായും ഫിറ്റ്നസ് പരിശോധിക്കാനാണ് ഇത് ഉപയോ​ഗിക്കുന്നത്. അഞ്ച് സെൻസറുകളാണ് ഈ ഉപകരണത്തിൽ ഉള്ളത്. അഞ്ച് ദിവസത്തോളം നീളുന്ന ബാറ്ററി ലൈഫും ഈ ഉപകരണം വാ​ഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ തന്നെ ആപ്പുമായി ഘടിപ്പിച്ചാണ് വൂപ്പിന്റെ സ്മാർട്ട് ബാൻഡ് പ്രവർത്തിപ്പിക്കേണ്ടത്.

സ്മാർട്ട് വാച്ചുകൾക്ക് സമാനമായി നിങ്ങളുടെ ഹൃദയമിടിപ്പ്, ഉറക്കം, വ്യായാമം എന്നിവയെല്ലാം ഇവ ട്രാക്ക് ചെയ്യുന്നു. കൂടാതെ ഉപയോക്താക്കളുടെ ശരീര താപനിലയും ഇതിലൂടെ അറിയാൻ സാധിക്കും. ഒരാളുടെ കായിക ക്ഷമത അളക്കാനും ഈ സ്മാർട്ട് ബാൻഡ് ഉപയോ​ഗിക്കാവുന്നതാണ്. ആയതിനാൽ തന്നെയാണ് നിരവധി അത്ലറ്റുകൾ വൂപ്പ് ബ്രാൻഡ് തിരഞ്ഞെടുക്കുന്നത്. ഹൃദയമിടിപ്പിന്റെ വേ​ഗത, പോലുള്ള കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നതിനാൽ തന്നെ അത് അനുസരിച്ച് പരിശീലനം നടത്താനും കൃത്യമായ ഇടവേളകൾ എടുക്കാനും അത്ലറ്റുകൾക്ക് സാധിക്കുന്നു.

അതീവ കൃത്യതയോടെ ഡേറ്റാ ശേഖരിക്കാനായി അഞ്ച് എൽഇഡികളും, നാല് ഫോട്ടോഡയോഡുകളും, ഒരു ബോഡി ടെംപ്രചർ സെൻസറുകളുമാണ് കൊഹ്ലിയുടെ കൈയിലുള്ള ബാൻഡിൽ ഉള്ളത്. ഒരു ഒനിക്‌സ് സൂപ്പർനിറ്റ്ബാൻഡും, വാട്ടർപ്രൂഫും, വയർലെസുമായ ബാറ്ററിയും അടങ്ങുന്നതാണ് വൂപ്പ്. വൂപ് ഇപ്പോൾ 40 രാജ്യങ്ങളിലാണ് ഔദ്യോഗികമായി ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ അതിൽ ഇന്ത്യയില്ല.

Story Highlights: Virat Kohli Spotted Wearing Whoop Fitness Band During IND vs NZ Semi-Final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top