ഒരു ലോകകപ്പിൽ വിക്കറ്റിനു പിന്നിൽ ഏറ്റവുമധികം ഡിസ്മിസലുകൾ; 2003ലെ ദ്രാവിഡിനെ മറികടന്ന് രാഹുൽ

ഒരു ലോകകപ്പിൽ വിക്കറ്റിനു പിന്നിൽ ഏറ്റവുമധികം ഡിസ്മിസലുകൾ എന്ന റെക്കോർഡ് സ്വന്തമാക്കി കെഎൽ രാഹുൽ. നിലവിലെ ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡ് 2003 ലോകകപ്പിൽ സ്ഥാപിച്ച റെക്കോർഡാണ് രാഹുൽ ഈ സീസണിൽ തകർത്തത്. മിച്ചൽ മാർഷിനെ പിടികൂടിയതോടെ ഈ ലോകകപ്പിൽ രാഹുലിന് ആകെ 17 ഡിസ്മിസലുകളായി. 2003ൽ ദ്രാവിഡ് 16 ഡിസ്മിസലുകളാണ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 240 റൺസെടുത്ത് ഇന്ത്യ ഓൾ ഔട്ടായി. 66 റൺസ് നേടിയ കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. വിരാട് കോലി (54), രോഹിത് ശർമ (47) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറർമാർ.
Story Highlights: kl rahul most dismissals in world cup
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here