Advertisement

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് മുഖ്യപരിശീലകൻ

September 4, 2024
1 minute Read

രാഹുൽ ദ്രാവിഡ് ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാകും. ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ദൗത്യം. 2011 2013 സീസണുകളിൽ ദ്രാവിഡ് രാജസ്ഥാനെ പരിശീലിപ്പിച്ചു. നിലവിലെ പരിശീലകൻ കുമാർ സംഗക്കാര ഡയറ്കടർ ഓഫ് ക്രിക്കറ്റ് ആകും. 2011 മുതൽ 2013 വരെ റോയൽസിനായി ഐപിഎല്ലിൽ കളിച്ച ദ്രാവിഡ്, 2014, 2015 വർഷങ്ങളിൽ ടീമിന്റെ മെന്ററായും പ്രവർത്തിച്ചു.

2021 നവംബറിൽ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത ദ്രാവിഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും, 2023 ലെ ഏകദിന ലോകകപ്പിലും ടീമിനെ ഫൈനലിലേക്ക് നയിച്ചിരുന്നു‌. രണ്ട് തവണയും കലാശപ്പോരാട്ടത്തിൽ വീണ ഇന്ത്യ പക്ഷേ ടി20 ലോകകപ്പിൽ മുത്തമിട്ട് ദ്രാവിഡിന്റെ വിടവാങ്ങൽ അവിസ്മരണീയമാക്കി.

Story Highlights : Rahul Dravid Rajastan Royals Coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top