‘കല്യാശേരിയിലേത് സാമ്പിൾ’, ഇനിയും വിവരക്കേടിന് വന്നാൽ പൊടിപോലും കിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ്

കല്യാശേരിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന് പിന്നാലെ ഭീഷണിയുമായി ഡി.വൈ.എഫ്.ഐ നേതാവ്. കല്യാശേരിയിലേത് സാമ്പിൾ വെടിക്കെട്ടെന്നാണ് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇനിയും പ്രതിഷേധവുമായി വന്നാൽ പൊടിപോലും കിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളരെ ക്രൂരമായാണ് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ മർദിച്ചത്. യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹനടക്കം ഏഴ് പേർക്ക് പരുക്കേറ്റു. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു സിപിഐഎം പ്രവർത്തകരുടെ മർദ്ദനം. ഒരാളെ പത്തിലധികം വരുന്ന സിപിഎം പ്രവർത്തകർ നിലത്തിട്ട് ചവിട്ടി. പരുക്കേറ്റ എഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം നവകേരള സദസ്സിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. പഴയങ്ങാടിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയുണ്ടെന്നും സിപിഎം പ്രവർത്തകരോട് പ്രകോപിതരാകാൻ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താൻ വരുന്നവർക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Story Highlights: DYFI leader facebook post against Youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here