ലോകമേ ഞങ്ങൾ തിരിച്ചു വരും; ഭാരതത്തിന്റെ വീര പുത്രർ ഈ കപ്പ് അർഹിച്ചിരുന്നു; മോശം ദിവസമെന്ന് കെ സുരേന്ദ്രൻ

ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടു. ടീം ഇന്ത്യയെ പഠിച്ചുവന്ന ഓസ്ട്രേലിയൻ ടീമാണ് ഇന്ത്യൻ സ്വപ്നങ്ങൾ തകർത്തെറിഞ്ഞത്. ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഓസീസ് ആറാം ലോകകിരീടം ചൂടി.(K Surendran About world cup 2023)
2003ന് ശേഷം 2023ലും ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. കനത്ത തോൽവിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഭാരതത്തിന്റെ വീര പുത്രർ ഈകപ്പ് അർഹിച്ചിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മറക്കാൻ കഴിയാത്ത ഒരു മോശം ദിവസം.ലോകമേ ഞങ്ങൾ തിരിച്ചു വരും. Well Played Team BHARAT എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
Read Also: ശരണം വിളികളോടെ സന്നിധാനം: ഏറ്റവും കൂടുതൽ ഭക്‌തർ എത്തിയത് ഇന്നലെ
അതേസമയം ആറാം ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടീമിന് അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ടൂർണ്ണമെൻ്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ച ഇന്ത്യൻ ടീമിന് കീരീടം നേടാനായില്ലെങ്കിലും രാജ്യത്തിന് ആവേശം പകരാൻ അവർക്ക് സാധിച്ചു.
ആത്മവിശ്വാസം ചോരാതെ കൂടുതൽ മികവിലേയ്ക്കുയരാൻ പ്രതിഭാധനന്മാരാൽ സമ്പന്നമായ ഇന്ത്യൻ ടീമിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു. വിരാട് കോഹ്‌ലിയുടെയും കെ എൽ രാഹുലിന്റെയും അർദ്ധ സെഞ്ചുറികൾ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചുവെങ്കിലും ട്രാവിസ് ഹെഡിന്റെ കരുത്തിൽ 43 ഓവറിൽ ഓസ്ട്രേലിയ അനായാസം ലക്ഷ്യം കണ്ടു.
Story Highlights: K Surendran About world cup 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here