ഉത്തരകാശി രക്ഷാദൗത്യം; തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാക്കുഴൽ എത്തിക്കാനുള്ള ശ്രമം തുടരുന്നു

ഉത്തരകാശി രക്ഷാദൗത്യത്തിൽ ഇനിയുള്ള മണിക്കൂറുകൾ നിർണായകമെന്ന് ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത്ത് സിൻഹ ട്വന്റിഫോറിനോട്. തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാക്കുഴൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ( uttarakhand tunnel collapsed rescue operations underway )
ഓഗർ ഡ്രില്ലിംഗ് മെഷീൻ വഴിയുള്ള രക്ഷ ദൗത്യമാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. പ്രഥമ പരിഗണന അതിന് തന്നെയാണ് നൽകുന്നത്. ഡ്രില്ലിങ് മെഷീൻ വഴിയുന്ന പ്രവർത്തനം വിജയകരമായാൽ ഒന്നര ദിവസത്തിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ കഴിയുമെന്ന് രഞ്ജിത്ത് സിൻഹ പറഞ്ഞു.
നിലവിൽ മറ്റൊരു പൈപ്പ് തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചിട്ടുണ്ട്. അതുവഴിയാണ് ഭക്ഷണം നൽകുന്നത്. രക്ഷാദൗത്യം വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും രഞ്ജിത്ത് സിൻഹ പറഞ്ഞു.
നവംബർ 12ാണ് ഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് 40 തൊഴിലാളികൾ അതിൽ കുടുങ്ങുന്നത്. ബ്രഹ്‌മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിന്റെ ഭാഗമാണ് തകർന്നത്. 40 തൊഴിലാളികളിൽ 15 പേർ ഝാർഖണ്ഡിൽ നിന്നുള്ളവരും എട്ടുപേർ ഉത്തർപ്രദേശ്, അഞ്ച് പേർ ഒഡീഷ, നാല് പേർ ബിഹാർ, മൂന്ന് പേർ പശ്ചിമബംഗാൾ, ഒരാൾ ഹിമാചൽ പ്രദേശ്, രണ്ടുപേർ വീതം ഉത്തരാഖണ്ഡ്, അസം എന്നിവടങ്ങളിൽ നിന്നുള്ളരാണെന്ന് എൻഎച്ച്ഐഡിസിഎൽ അറിയിച്ചു.
Story Highlights: uttarakhand tunnel collapsed rescue operations underway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here