Advertisement

കോണ്‍ഗ്രസ് നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം തെറ്റ്: മാര്‍ ജോസഫ് പാംപ്ലാനി

November 21, 2023
3 minutes Read

യുഡിഎഫ് നിലപാടിനെതിരെ തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി നടന്ന പ്രഭാത സദസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.(Mar Joseph Pamplani About Congress Decision on Nava Kerala Sadas)

നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നവകേരള സദസ്സ് ചരിത്രം സൃഷ്ടിക്കുമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി എല്ലാ വിഭാഗം ജനങ്ങളെയും കേള്‍ക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി

ജനങ്ങളുടെ ആവശ്യങ്ങള്‍ ഭരണ നേതൃത്വത്തിന് മുന്നില്‍ എത്തിക്കുക ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് ബഹിഷ്‌കരണ തീരുമാനം ശരിയല്ലെന്ന് പറഞ്ഞതതെന്നും ജോസ്ഫ് പാംപ്ലാനി വ്യക്തമാക്കി.നവകേരള സദസ് ജനങ്ങളുമായി സംവധിക്കാനുള്ള നല്ല വേദിയാണ്. പ്രതിഷേധം രാഷ്ട്രീയപരമായ കാര്യമാണ്. അതില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Mar Joseph Pamplani About Congress Decision on Nava Kerala Sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top