‘ഇന്ത്യയുടെ തോല്‍വി, രോഹിത്തിന്റെ കണ്ണീർ താങ്ങാനായില്ല’; യുവ എഞ്ചിനീയര്‍ക്ക് ഹൃദയാഘാതം

ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത്തിന്റെ കണ്ണീർ താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു. തിരുപ്പതി മണ്ഡല്‍ ദുര്‍ഗാസമുദ്ര സ്വദേശി ജ്യോതികുമാര്‍ യാദവാണ് മരിച്ചത്.(Rohit Sharma in Tears Engineer Dies of Heart Attack)
35 വയസായിരുന്ന ജ്യോതികുമാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധകനായ യുവാവിന് ടീമിന്റെ തോല്‍വിയും നായകന്‍ രോഹിത് ശര്‍മ്മയടക്കമുള്ളവര്‍ കണ്ണീരണിഞ്ഞതും താങ്ങാനായില്ല.
മത്സരത്തില്‍ ഇന്ത്യ തോല്‍വി അഭിമുഖീകരിക്കുമ്പോഴും യുവാവ് വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. മത്സരം തീര്‍ന്നതിന് പിന്നാലെ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. വിരമിച്ച ടിടിഡി ഉദ്യോഗസ്ഥന്റെ മകനാണ് ജ്യോതികുമാര്‍.
Read Also: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: യൂത്ത്കോണ്‍ഗ്രസിന് പൊലീസിന്റെ നോട്ടീസ്
ഞായറാഴ്ചയായിരുന്നു ഫൈനല്‍. ഇതിന് പിന്നാലെയാണ് സംഭവം. മത്സരത്തിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാംസ്‌കാകിരക ചടങ്ങുകള്‍ നടത്തി. ഫൈനലില്‍ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
Story Highlights: Rohit Sharma in Tears Engineer Dies of Heart Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here