അതുല്യനടി ഫിലോമിനയുടെ ജീവിതപങ്കാളി, നസീറിന്റെ സാരഥി; സണ്ണിയ്ക്ക് ഇനി അഭയം ഗാന്ധിഭവന്‍

മലയാള സിനിമയിലെ അതുല്യ നടി ഫിലോമിനയുടെ ജീവിതപങ്കാളിയും പ്രേംനസീറിന്റെ സാരഥിയുമായിരുന്ന സണ്ണിയ്ക്ക് ഇനി അഭയം പത്തനാപുരത്തെ ഗാന്ധിഭവന്‍. ഓര്‍മകളുടെ ഭാണ്ഡക്കെട്ടുമായി ചെന്നൈയില്‍ നിന്നാണ് സണ്ണി ഗാന്ധിഭവന്‍ തേടിയെത്തിയത്. (Actress Philomina husband pathanapuram Gandhi Bhavan)
സണ്ണി എന്ന് അറിയപ്പെടുന്ന റംസായി ഫഌറിന് വയസ്സ് 82. നടി ഫിലോമിനയുടെ പ്രിയപ്പെട്ടവന്‍. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. പക്ഷേ ഫിലോമിനയുടെ മരണത്തോടെ സണ്ണി ഏകനായി. പ്രേംനസീറിന്റെ ഡ്രൈവറായിരുന്നു സണ്ണി. പിന്നീട്, നസീര്‍ സിനിമകളുടെ സംപ്രേഷണാവകാശം ചാനലുകള്‍ക്ക് വാങ്ങി നല്‍കുമ്പോള്‍ കിട്ടുന്ന കമ്മിഷന്‍ സണ്ണിയുടെ ഏക വരുമാന മാര്‍ഗമായി. പ്രേംനസീര്‍ വാങ്ങിനല്‍കിയ സ്ഥലവും ചെറിയ ഒരു വീടും നാട്ടില്‍ സ്വന്തമായിട്ടുണ്ട്. അതുപക്ഷേ സഹോദരിയുടെ കൈവശമാണ്.
ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ എവിടെ പോകുമെന്ന ചോദ്യത്തിന് ഗാന്ധിഭവനിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചത് തിരക്കഥാകൃത്തും സംവിധായകനുമായ ശരത്ചന്ദ്രനാണ്. ചെന്നൈയില്‍ നിന്ന് ഒറ്റയ്ക്ക് വണ്ടി കയറുമ്പോള്‍ ഉടുതുണിയും കുറേ ഓര്‍മകളും മാത്രമാണ് സണ്ണിക്ക് ഉണ്ടായിരുന്നത്. പത്തനാപുരത്തെ ഗാന്ധിഭവനില്‍ സണ്ണി ഇനി ഒറ്റക്കല്ല. പഴയ സുഹൃത്തുക്കളായ ടി.പി. മാധവന്‍, ചന്ദ്രമോഹന്‍, സിനിമാമംഗളം കൃഷ്ണന്‍കുട്ടി തുടങ്ങി ആയിരത്തി മുന്നൂറിലധികം കുടുംബാംഗങ്ങള്‍. ശിഷ്ടകാലം അവര്‍ക്കൊപ്പം ജീവിക്കാനാണ് സണ്ണിയുടെ തീരുമാനം.
Story Highlights: Actress Philomina husband pathanapuram Gandhi Bhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here