കെ.സുധാകരൻ ഔദ്യോഗികമായി ക്ഷണിച്ചു; കോൺഗ്രസ് പലസ്തീൻ റാലിയിൽ ശശി തരൂർ പങ്കെടുക്കും

കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ റാലിയിൽ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ശശി തരൂരിനെ ഔദ്യോഗികമായി ക്ഷണിച്ചു. നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശം നൽകി.
നാളെ വൈകിട്ടോടെ കോഴിക്കോട് എത്തുമെന്നും പരിപാടിയിൽ പങ്കെടുക്കുമെന്നും ശശി തരൂർ എം.പിയുടെ ഓഫീസ് 24 നോട് പ്രതികരിച്ചു
നാളെ വൈകീട്ട് 3.30 ന് കോഴിക്കോട് കടപ്പുറത്താണ് പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്.റാലിയിൽ ശശി തരൂർ പങ്കെടുക്കിലല്ലെന്ന വാർത്തകൾ വന്നിരുന്നു.
നേരത്തെ ഡിസിസി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ ശശി തരൂരിൻ്റെ പേര് ഉണ്ടായിരുന്നില്ല. പാർട്ടി ക്ഷണിച്ചാൽ വരും എന്നായിരുന്നു ശശി തരൂരിൻ്റെ മുൻ നിലപാട്. ശശി തരൂരിനെ ക്ഷണിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ 24 നോട് പ്രതികരിച്ചു.
ലീഗിന്‍റെ റാലിയിൽ ശശിതരൂര്‍ ഹമാസിനെതിരെ നടത്തിയ പരാമര്‍ശം വിവാദമുണ്ടക്കിരുന്നു. ഇതേ തുടര്‍ന്ന് ലീഗിന് ഉണ്ടായ നീരസം കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും പാണക്കാട്ടെത്തി രമ്യതയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് കെപിസിസി കോഴിക്കോട്ട് പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്തുന്നത്. ലീഗ് റാലിയില്‍ വിവാദ പരാമര്‍ശം നടത്തിയ ശശി തരൂര്‍ കോണ്‍ഗ്രസ്സിന്‍റെ റാലിയില്‍ പങ്കെടുക്കുമോയെന്ന സംശയങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ പങ്കെടുക്കുമെന്ന തീരുമാനം വന്നിരിക്കുന്നത്.
Story Highlights: Shashi Tharoor Will Participate Palestine solidarity Rally In Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here