ഇന്ദ്രന്‍സ് ഇനി പത്താംക്ലാസ് വിദ്യാർഥി; വീണ്ടും സ്‌കൂളിലേക്ക്
ഇന്ദ്രന്‍സ് വീണ്ടും സ്‌കൂളിലേക്ക്. ഇന്ദ്രൻസ് ഇനി നടൻ മാത്രമല്ല, പത്താംക്ലാസ് വിദ്യാർഥിയുമാണ്. സാക്ഷരതാമിഷന്റെ പത്താംക്ലാസ് തുല്യതാപഠന പദ്ധതിയിലൂടെയാണ് ഇന്ദ്രൻസ് വിദ്യാർഥിയാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളാകും അദ്ദേഹത്തിന്റെ പഠനകേന്ദ്രം.(Actor Indrans Joined in SSLC Equivalency Class)
സ്കൂൾപഠനം പൂർത്തിയാക്കാത്തതിന്റെ ദുഃഖമകറ്റാനാണ് അറുപത്തിയേഴാം വയസ്സിൽ അദ്ദേഹം തുടർപഠനത്തിന് ഒരുങ്ങുന്നത്. പഠിക്കണമെന്ന് പറഞ്ഞുതരാനൊന്നും പണ്ട് ആളുണ്ടായിരുന്നില്ല. ഇപ്പോൾ പഠിക്കാൻ കൊതിയുണ്ട്, സിനിമയിൽവന്ന് വലിയ ആളുകളുമായി ഇടപെട്ടപ്പോഴാണ് പഠിക്കാത്തതിന്റെ കുറവ് അനുഭവപ്പെട്ടതെന്നും ഇന്ദ്രൻസ് പറഞ്ഞു.
Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി
കൂടുതൽ പഠിക്കാനാകാത്തതിന്റെ സങ്കടം പലപ്പോഴും പലപ്പോഴും പങ്കുവെച്ചിരുന്നു.നവകേരളസദസിന്റെ സംഘാടകസമിതി ഉദ്ഘാടനത്തിന് ക്ഷണിക്കാൻ മെഡിക്കൽ കോളജ് കൗൺസിലറും സുഹൃത്തുമായ ഡി.ആർ. അനിൽ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും ഇതേപ്പറ്റി സംസാരിച്ചത്.
അനിലാണ് സാക്ഷരതാ മിഷന്റെ ‘അക്ഷരശ്രീ’യെപ്പറ്റി വിശദീകരിച്ചത്. നവകേരളസദസിന്റെ ചടങ്ങിൽ ഇന്ദ്രൻസ് പങ്കെടുക്കുമ്പോഴും പഠനക്കാര്യം പ്രസംഗത്തിൽവന്നു. ‘‘നിങ്ങളെല്ലാവരും വലിയ പഠിപ്പുള്ളവരാണ്. ഞാൻ പഠിച്ചിട്ടില്ല’’ -പ്രമുഖർനിറഞ്ഞ സദസ്സിനോട് ഇന്ദ്രൻസ് പറഞ്ഞു.
എന്നാൽ, പഠനം ഉടൻതന്നെ തുടങ്ങാമെന്ന് സംഘാടകരും നിശ്ചയിച്ചു. പഠിക്കാനുള്ള സമ്മതപത്രം അപ്പോൾതന്നെ പ്രഥമാധ്യാപിക എൽ. ശ്രീലേഖയ്ക്ക് ഇന്ദ്രൻസ് കൈമാറി.
Story Highlights: Actor Indrans Joined in SSLC Equivalency Class
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here