മദ്യ ലഹരിയിൽ പെൺകുട്ടിയെ ശല്യം ചെയ്തു; പൊലീസുകാരനെ ഓടിച്ചിട്ടടിച്ച് ജനക്കൂട്ടം

മദ്യ ലഹരിയിൽ പെൺകുട്ടിയെ ശല്യപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡിൽ കൈകാര്യം ചെയ്ത് ജനക്കൂട്ടം. ബീഹാറിലെ പട്നയിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ (എഎസ്‌ഐ) ജനക്കൂട്ടം ഓടിച്ചിട്ട് മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ഷേർ സിംഗിനാണ് മർദനമേറ്റത്. ജോലിക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ അനുചിതമായി സ്പർശിക്കുകയായിരുന്നു. സംഭവം അപ്പോൾ തന്നെ പെൺകുട്ടി വീട്ടുകാരോട് പറയുകയും, വീട്ടുകാർ ബഹളം വച്ചപ്പോൾ നാട്ടുകാർ ചേർന്ന് കുറ്റാരോപിതനായ പൊലീസുകാരനെ മർദിക്കുകയുമായിരുന്നു.
മർദനത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പൊലീസുകാരനെ ജനക്കൂട്ടം ഓടിച്ചിട്ടടിക്കുന്നത് വിഡിയോയിൽ കാണാം. പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. എഎസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസുകാരൻ മദ്യലഹരിയിലാണെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Story Highlights: Angry mob thrashes drunk Bihar cop for ‘harassing’ girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here