Advertisement

കോഴിക്കോട് ലോ കോളജിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം; പരുക്കേറ്റ 9 പേർ ആശുപത്രിയിൽ

November 24, 2023
2 minutes Read
SFI - KSU conflict at Kozhikode Law College

കോഴിക്കോട് ലോ കോളജിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം. കെ.എസ്.യു ജനറൽ ക്യാപ്റ്റനെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചതായാണ് കെ.എസ്.യു പരാതിപ്പെടുന്നത്. ഇത് ചോദ്യം ചെയ്യാൻ പോയ പ്രവർത്തകരെയും മർദിച്ചതായി കെ.എസ്.യു ആരോപിക്കുന്നു.

Read Also: കുസാറ്റിൽ കൂട്ടത്തല്ല്; SFI – KSU സംഘര്‍ഷം

മുൻ കോളജ് യൂണിയൻ ചെയർമാനും SFI യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്കിന്‌ ഗുരുതര പരിക്കുണ്ടെന്നാണ് ലഭ്യമായ വിവരം.

പരുക്കേറ്റ 9 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. SFI പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേവായൂർ പൊലിസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

Story Highlights: SFI – KSU conflict at Kozhikode Law College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top