Advertisement

‘അവർ തീരുമാനിക്കട്ടെ’; രോഹിതിന്റെയും കോലിയുടെയും ടി20 ഭാവിയെക്കുറിച്ച് ക്രിസ് ഗെയ്ൽ

November 26, 2023
2 minutes Read
Chris Gayle Comments on Rohit and Kohli's Future in T20Is

ഏകദിന ലോകകപ്പിലെ തോൽവിക്ക് ടി20 ലോകകപ്പ് കിരീടത്തോടെ മറുപടി നൽകാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. നിരാശയും പ്രതീക്ഷയും ഇടകലർന്ന് നിൽക്കുന്ന ഈ സമയത്തും ഉത്തരം കണ്ടെത്തേണ്ട നിരവധി ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയുടെയും മുൻ നായകൻ വിരാട് കോലിയുടെയും ടി20 ഭാവിയാണ് ഇതിൽ ഏറ്റവും പ്രധാനം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ.

‘തീരുമാനം അവരുടേതാണ്. തുടർന്നും കളിക്കാൻ അവർക്ക് ആഗ്രഹമുണ്ടെങ്കിൽ, എന്തുകൊണ്ട് പറ്റില്ല? ഇരുവരും രാജ്യത്തിനായി ഒരുപാട് സംഭാവനകൾ നൽകിയ താരങ്ങളാണ്. അവർ തന്നെ തീരുമാനിക്കട്ടെ’- ഐഎഎൻഎസിനോട് സംസാരിക്കവെ ഗെയ്ൽ പറഞ്ഞു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഗെയ്‌ലിന്റെ റെക്കോർഡ് കഴിഞ്ഞ മാസം രോഹിത് തകർത്തിരുന്നു. ഇന്ത്യൻ നായകന്റെ ഈ ആക്രമണാത്മക ബാറ്റിംഗിനെ പുകഴ്ത്താനും യൂണിവേഴ്സൽ ബോസ് മറന്നില്ല.

‘രോഹിതിനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു, അവൻ ഒരു മികച്ച കളിക്കാരനാണ്. റെക്കോർഡുകൾ തകർക്കാനുള്ളതാണ്. അദ്ദേഹത്തിന്റെ ആക്രമണാത്മക ബാറ്റിംഗ് എനിക്കിഷ്ടമാണ്. ബൗളർമാരെ ബൗണ്ടറി കടത്തുന്നത് കാണാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. അത് ചെയ്യുന്നവരിൽ ഒരാളാണ് രോഹിത്’- ഗെയ്ൽ പറഞ്ഞു. ലോകകപ്പിനിടെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന കോലിയെയും അദ്ദേഹം പ്രശംസിച്ചു.

’50 ഏകദിന സെഞ്ച്വറി നേടുക എന്നത് അവിശ്വസനീയമാണ്. സച്ചിൻ ടെണ്ടുൽക്കറെ പോലെയുള്ള ഒരു ഇതിഹാസ താരത്തിന്റെ റെക്കോർഡ് തകർക്കാൻ സാധിച്ചത് അത്ഭുതകരമായ കാര്യമാണ്. ആരും ആ റെക്കോർഡിന് അടുത്ത് പോലും എത്തുന്നത് ഞാൻ കണ്ടിട്ടില്ല’- മുൻ ആർസിബി താരമായ ഗെയ്ൽ പറഞ്ഞു.

Story Highlights: Chris Gayle Comments on Rohit and Kohli’s Future in T20Is

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top